Advertisement

‘കൊവിഡ് ബാധയ്ക്ക് കാരണം നിസാമുദ്ദീൻ മതസമ്മേളനം’; മെഡിക്കൽ റഫറൻസ് ബുക്കിലെ പാഠഭാഗം നീക്കം ചെയ്യുമെന്ന് പ്രസാധകർ

March 16, 2021
2 minutes Read
COVID Tablighis medical book

രാജ്യത്തെ കൊവിഡ് ബാധയ്ക്ക് കാരണം നിസാമുദ്ദീൻ മതസമ്മേളനം എന്ന വിവാദ പാഠഭാഗം നീക്കം ചെയ്യുമെന്ന് മെഡിക്കൽ റഫറൻസ് ബുക്ക് പ്രസാധകർ. പാഠഭാഗം പ്രസിദ്ധീകരിച്ചതിന് മാപ്പ് ചോദിക്കുന്നു എന്നും പാഠഭാഗം നീക്കം ചെയ്യുമെന്നും പുസ്തകം പ്രസിദ്ധീകരിച്ച ന്യൂഡൽഹിയിലെ ജെപി പബ്ലിക്കേഷൻസ് അറിയിച്ചു. സംഭവത്തിൽ പുസ്തകം എഴുതിവരും ക്ഷമ ചോദിച്ചു.

എസൻഷ്യൽ ഓഫ് മെഡിക്കൽ മൈക്രോബയോളജി എന്ന പുസ്തകത്തിലെ മൂന്നാം എഡിഷനിലാണ് വിവാദ പരാമർശങ്ങൾ കടന്നുകൂടിയത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പുസ്തകം, ഡോ. അപൂർബ എസ് ശാസ്ത്രിയും ഡോ. സന്ധ്യ ഭട്ടും ചേർന്നാണ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനം രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നതിനു കാരണമായി എന്നായിരുന്നു വിവാദ പരാമർശം. 40 രാജ്യങ്ങളിൽ നിന്നുള്ള 960 വിദേശികളും 9000 ഇന്ത്യക്കാരും സമ്മേളനത്തിന് എത്തിയിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്ന ഇവർ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇത് രാജ്യം മുഴുവൻ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ കാരണമായെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.

സ്റ്റുഡൻ്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഓ)മഹാരാഷ്ട്ര യൂണിറ്റ് പുസ്തകത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. നിസാമുദ്ദീൻ മത്സമ്മേളനമല്ല രാജ്യത്തെ കൊവിഡ് വ്യാപനത്തിനു കാരണമെന്ന് വിവിധ ഹൈക്കോടതികളും സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു എന്ന് എസ്ഐഓ പറഞ്ഞു.

സംഭവത്തിൽ ഗ്രന്ധകർത്താക്കളും എഴുതിയവരും ക്ഷമ ചോദിച്ചു. “എസൻഷ്യൽ ഓഫ് മെഡിക്കൽ മൈക്രോബയോളജി മൂന്നാം എഡിഷനിലെ ഉള്ളടക്കം ഒരു സംഘം ആളുകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മഹാമാരിയുടെ ടൈംലൈൻ അടയാളപ്പെടുത്തുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.”- ഗ്രന്ധകർത്താക്കൾ പറഞ്ഞു.

Story Highlights – COVID slur on Tablighis in medical reference book to be erased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top