നേമത്ത് താമര വിരിയാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

CM pinarayi vijayan with indirect reply to Governor

നേമത്ത് താമര വിരിയാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തെ മുന്‍നിര്‍ത്തി കുപ്രചാരണം നടക്കുന്നു. മുന്‍വര്‍ഷത്തെ വോട്ട് ചോര്‍ച്ചയെ കുറിച്ച് കോണ്‍ഗ്രസ് പറയണമെന്നും മുഖ്യമന്ത്രി. മുഖ്യ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നേമം ചര്‍ച്ചയാക്കുന്നത്.

നേമത്തെ നേരത്തെയുള്ള അനുഭവം വളരെ വിഷമബോധമുണ്ടാക്കുന്നതാണ്. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് സീറ്റ് ഉണ്ടാക്കിയതിന് കാരണം ആരായിരുന്നുവെന്നത് കണ്ടതാണ്. യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് എത്രയാണെന്ന് ചിന്തിക്കണം. 2011ല്‍ കിട്ടിയ വോട്ട് 2016ല്‍ ലഭിച്ചില്ല. നേമത്ത് കരുത്തനെ ഇറക്കിയത് ഒത്തുകളിയാണോ എന്നും ചോദ്യം. നേമത്തിന് എല്‍ഡിഎഫിന് വോട്ട് കൂടിയെന്നും മുഖ്യമന്ത്രി.

പുതിയ സാഹചര്യത്തില്‍ തെറ്റ് സംഭവിച്ചു. തെറ്റ് ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയാറാണോ? മതനിരപേക്ഷ കേരളത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ആരോപണങ്ങള്‍ പരസ്പരം ആരോപിക്കുന്നു. കോണ്‍ഗ്രസ്- ബിജെപി പരസ്പര സഹായം കുറേനാളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സീറ്റ് എവിടെപ്പോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Story Highlights – pinarayi vijayan, neamam, congress, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top