ലതിക സുഭാഷ് സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹ; പ്രതിഷേധിച്ച രീതി അംഗീകരിക്കാനാകില്ലെന്ന് പി.ടി. തോമസ്

ലതിക സുഭാഷ് സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹയാണെങ്കിലും പ്രതിഷേധിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് പി.ടി.തോമസ്. ഇപ്പോള്‍ എടുത്ത നിലപാട് ലതികയ്ക്ക് പിന്നീട് തിരുത്തി പറയേണ്ടി വരും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് ജയിക്കുമെന്നും പി.ടി.തോമസ് പറഞ്ഞു.

പി.ടി.തോമസ് എന്ന വ്യക്തിയല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐക്യജനാധിപത്യ മുന്നണിയാണ്. അതിനാല്‍ തന്നെ എതിരാളി ചെറുതോ വലുതോ എന്ന ചോദ്യം ഉയരുന്നില്ല. കഴിഞ്ഞ തവണത്തേതിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും യുഡിഎഫ് വലിയ വിജയം നേടും. വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലതിക സുഭാഷ് സീറ്റിന് അര്‍ഹയാണ്. എന്നാല്‍ പ്രതിഷേധത്തോട് യോജിക്കുന്നില്ലെന്നും പി.ടി. തോമസ് പറഞ്ഞു.

Story Highlights – P.T. Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top