കേരളത്തിൽ നിന്ന് പോയ കോൺഗ്രസ് എംപിമാരിൽ എത്ര പേർ കർഷക സമരത്തിനൊപ്പം നിന്നു; ബിജെപിയോടുള്ള സമീപനം വ്യക്തമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് കൂട്ടത്തോടെ പോയ കോൺഗ്രസ് എംപിമാരിൽ എത്രപേർ കർഷക സമരത്തിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ സമരമാണ് കർഷക സമരം. കോൺഗ്രസിന്റെ എംപിമാരിൽ എത്ര പേർ ആ സമരത്തിൽ പങ്കെടുത്തുവെന്ന് നോക്കണം. അത്തരമൊരു സമരത്തിൽ പങ്കു ചേരാൻ എന്തുകൊണ്ട് അവർക്ക് മനസുവന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഇടതുപക്ഷം സമരത്തിന്റെ നേതൃനിരയിൽ തന്നെയുണ്ട്. അത് പ്രകടമാണ്. ഇത്തരം കാര്യങ്ങളിലുള്ള വ്യത്യാസം കോൺഗ്രസിന്റെ ബിജെപിയോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. ബിജെപിയെ ചെറുക്കാൻ പലരും കോൺഗ്രസിനെ വിജയിപ്പിക്കുന്നത് കാണാം. അങ്ങനെ വിജയിച്ചുവരുന്ന കോൺഗ്രസ് എന്ത് നിലപാടെടുത്തുവെന്ന്് പരിശോധിക്കണം. ജനഹിതം അട്ടിമറിച്ച് കോൺഗ്രസ് തങ്ങളെതന്നെ ബിജെപിക്ക് തന്നെ വിൽക്കുന്ന കാഴ്ചയാണ് കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights – Pinarayi vijayan, congress, Bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top