ബിജെപി എം.പി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ബിജെപി എം.പിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എം.പി റാം സ്വരൂപ് ശർമയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റാഫുകളിൽ ഒരളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

ശർമയുടെ മരണത്തെ തുടർന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന പാർലമെന്ററി പാർട്ടി മീറ്റിംഗ് ബിജെപി മാറ്റിവച്ചു.

Story Highlights -BJP MP, Ram swaroop sharma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top