സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നും തുടരും

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നും തുടരും. പ്രധാന മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കൂടുതല്‍ പേര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ത്ഥികളായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, ഡി.കെ. മുരളി, ജി.ആര്‍. അനില്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം 19 ആയതിനാല്‍ കൂടുതല്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 84 പേരാണ് പത്രിക സമര്‍പ്പിച്ചത്. അതില്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്.
Story Highlights -nomination papers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here