സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യത

chances of high temperature in two districts of kerala

സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് താപനില ഉയരാൻ സാധ്യത.

ഈ ജില്ലകളിൽ ദിനാന്തരീക്ഷ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

വെള്ളാനിക്കര (37.9°C) പാലക്കാട് (36.9°C), കോട്ടയം (36.8°C) എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.

Story Highlights -chances of high temperature in two districts of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top