മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് നിബന്ധനകള്‍ പാലിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല.
Story Highlights -rajya sabha, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here