29
Oct 2021
Friday
Covid Updates

    കോണ്‍ഗ്രസ് വിടുമെന്നത് വാസ്തവ വിരുദ്ധമായ ആരോപണം: പി സി ചാക്കോയെ തള്ളി കെ സുധാകരന്‍

    p c chakko k sudhakaran

    കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തുവരും എന്ന പ്രസ്താവനയില്‍ എന്‍സിപി നേതാവ് പി സി ചാക്കോയെ തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. പി സി ചാക്കോയുടെത് വാസ്തവ വിരുദ്ധമായ ആരോപണമാണ്. ചാക്കോയും താനും തമ്മില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും കെ സുധാകരന്‍. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നത് പി സി ചാക്കോയുടെ അഭിപ്രായമെന്നും സുധാകരന്‍.

    കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പി സി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള പോരായ്മകളെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ഏത് സാഹചര്യത്തിലാണ് പി സി ചാക്കോയുടെ പ്രസ്താവനയെന്ന് അറിയില്ലെന്നും സുധാകരന്‍. അദ്ദേഹത്തെ പോലെയുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. എന്ത് പ്രതീക്ഷയിലാണ് പി സി ചാക്കോ എന്‍സിപിയിലേക്ക് പോയതെന്ന് അറിയില്ലെന്നും സുധാകരന്‍.

    കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്നാണ് പി സി ചാക്കോ പറഞ്ഞത്. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍സിപിയില്‍ ചേരുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

    Story Highlights -k sudhakaran, p c chakko

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top