പ്രമുഖ ഐസ് ക്രീം ബ്രാൻഡായ കിവി വ്യത്യസ്ത രുചികളുമായി വിപണിയിലേക്ക്; പുതുമയ്ക്കൊപ്പം പുതിയ ബ്രാൻഡ് അംബാസിഡറായി നടി നമിതാ പ്രമോദും

പത്ത് വർഷങ്ങളായി ഗുണമേന്മയുള്ള ഐസ് ക്രീം നൽകുന്ന ബ്രാൻഡാണ് കിവി. പ്രമുഖ ഐസ് ക്രീം ബ്രാൻഡായ കിവി വ്യത്യസ്ത രുചികളുമായി വിപണിയിലേക്ക് എത്തുകയാണ്. രുചിയിലെ പുതുമയ്‌ക്കൊപ്പം കിവി ഐസ് ക്രീംമിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി നടി നമിതാ പ്രമോദും എത്തുന്നു.

രണ്ട് പ്ലാന്റുകളിലായി 30,000 ലിറ്റർ ഉല്പാദന ശേഷിയിലേക്ക് കിവി ഐസ് ക്രീം ബ്രാൻഡ് ഇന്ന് വളർന്നിരിക്കുന്നു . അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ പലകുറി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് കിവി ഐസ് ക്രീം വിപണിയിലെത്തുന്നത്. ജാക്ക് ഫ്രൂട്ട്, അറേബ്യൻ ഡിലൈറ്റ്, ആല്മണ്ട്, അൽഫോൺസോ മംഗോ, ടെണ്ടർ കോക്കനട്ട് തുടങ്ങി വിവിധയിനം ഫ്‌ളേവറുകളിൽ കിവി ഐസ് ക്രീമുകൾ വിപണിയിൽ ലഭ്യമാകും.

കിവി ഐസ് ക്രീം മാനേജിങ് ഡയറക്ടർ സമീം അൻസാരി, ഡയറക്ടർ ആഷ്കർ അലി എന്നിവരാണ് ഗുണമേന്മയുള്ള ഈ ഐസ് ക്രീം ബ്രാൻഡിന്റെ വിജയത്തിന് പിന്നിൽ. ഫ്ലവേഴ്സ് ചാനലിന്റെ അഡ്വർട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

Story Highlights – Kiwi Ice Cream ,The Taste Of Your Mind

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top