Advertisement

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

March 17, 2021
Google News 2 minutes Read
Modi expressed concern covid

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ രണ്ടാം തരംഗം തടയാൻ ഒരുമിച്ച് പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായ വർദ്ധന ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗം വിളിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂടി ആരംഭിച്ച യോഗത്തിൽ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണെന്നും രാജ്യത്ത് രണ്ടാംഘട്ട രോഗവ്യാപനം തടയാൻ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

70 ജില്ലകളിലാണ് രോഗികളുടെ നിരക്ക് ഉയർന്നിരിക്കുന്നത്. പ്രതിരോധ പ്രവർത്തങ്ങൾ ശക്തമായി തുടർന്നില്ലെങ്കിൽ വീണ്ടും അതിരൂക്ഷ രോഗവ്യാപനം രാജ്യം നേരിടേണ്ടിവരുമെന്ന് പ്രധാന മന്ത്രി അറിയിച്ചു. ആൻ്റിജൻ പരിശോധനയെ കാൾ കൂടുതൽ
ആർടിപിസിആർ പരിശോധന വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കൊവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ വാക്സിൻ ഫലപ്രദമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം ചെറിയ നഗരങ്ങളിൽ പരിശോധന വർധിപ്പിക്കാനും വാക്സിൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും വാക്സിൻ പാഴാക്കാതെ കൃത്യതയോടു കൂടി ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അതേസമയം, രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്നു കോടി കടന്നു.

Story Highlights -Narendra Modi has expressed concern over the rising number of covid cases in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here