കുമാരി കോൺഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്‌നം; മറ്റ് വോട്ടർ ഐഡി കാർഡുകൾ എവിടെയെന്ന് അന്വേഷിക്കണം : ചെന്നിത്തല

ramesh chennithala on kumari voter id

കുമാരി കോൺഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്‌നം, മറിച്ച് അവരുടെ കൈയിലുള്ള വോട്ടർ ഐഡി കാർഡുകൾ എവിടെയാണെന്നാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല.

കുമാരിയുടെ പേര് വോട്ടർ പട്ടികയിൽ അഞ്ചിടത്തുണ്ട്. അവരുടെ കൈവശം ഒരു ഇലക്ടറൽ കാർഡ് മാത്രമേ ഉള്ളൂ എങ്കിൽ മറ്റ് നാല് ഇലക്ടറൽ കാർഡുകൾ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് കുമാരിയുടെ പേരിലുള്ള മറ്റ് ഇലക്ടറൽ കാർഡുകൾ ഇപ്പോൾ ഉളളത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേർക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ വോട്ടിൽ മറ്റു ചില പ്രത്യേക പാർട്ടിക്കാർ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതിയുണ്ടെന്നും കുമാരിയെപ്പോലുള്ളവരുടെ പേരിൽ അവരറിയാതെ വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടാക്കി കള്ളവോട്ട് ചെയ്യുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights -ramesh chennithala on kumari voter id

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top