വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍; ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം

ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ അഥവാ ഡിഎഫ്‌ഐ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചു. ഡിഎഫ്‌ഐ യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര കാബിനറ്റ് അനുമതി നല്‍കി. കേരളത്തിലെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് കിഫ്ബിയുടെ അതേ ലക്ഷ്യങ്ങളും വ്യവസ്ഥകളും ഉള്ള ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ രൂപീകരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനകം എറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം കോടി രൂപ ഡിഎഫ്‌ഐ വഴി വികസന പദ്ധതികള്‍ക്കായി എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. മൂന്ന് ലക്ഷം കോടി രൂപ അടുത്ത വര്‍ഷം ഇതിനായി ഡിഎഫ്‌ഐ സമാഹരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് തുടക്കത്തില്‍ ഡിഎഫ്‌ഐ പ്രവര്‍ത്തിക്കുക. പിന്നീട് ഘട്ടംഘട്ടമായി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും.
ഡിഎഫ്‌ഐയ്ക്ക് പത്ത് വര്‍ഷത്തേക്ക് ചില നികുതിയിളവുകള്‍ അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം ഉറപ്പാക്കുകയാണ് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വഴിയുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.
ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് പദ്ധതികള്‍ക്ക് പണം സമാഹരിക്കാന്‍ ഡിഎഫ്‌ഐക്ക് കഴിയും. പ്രൊഫഷണലായ ഡയറക്ടര്‍ ബോര്‍ഡ് ആകും ഡിഎഫ്‌ഐയുടെത്. ഇതില്‍ 50 ശതമാനം പേര്‍ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍മാര്‍ ആയിരിക്കും.
20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായാണ് ഡിഎഫ്‌ഐ പ്രവര്‍ത്തനം തുടങ്ങുക. കേന്ദ്ര സര്‍ക്കാര്‍ 2020-25 കാലയളവില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത് 111 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇതിനായി, നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ മുഖേന 7,000 പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്.
Story Highlights -development financial institution, bjp, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here