പൃഥ്വിരാജും ജോജു ജോർജ്ജും, ‘സ്റ്റാർ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ജോജു ജോർജ്ജ് , പൃഥ്വിരാജ് , ഷീലു അബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഏപ്രിൽ 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് സൂചന. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ , മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.
നവാഗതനായ സുവിൻ എസ് സോമശേഖരനാണ് രചന നിർവഹിക്കുന്നത്. സാനിയ സാബു, ശ്രീ ലക്ഷ്മി, തന്മയ് മിഥുൻ, ജഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് പുനലൂർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായന്റെതാണ് വരികൾ.
Story Highlights -Star Malayalam Movie First Look Poster Released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here