ടിആര്‍പി തട്ടിപ്പ് കേസ്; മുംബൈ പൊലീസിനോട് തെളിവുകള്‍ ആരാഞ്ഞ് ഹൈക്കോടതി

ടിആര്‍പി തട്ടിപ്പ് കേസ് കഴിഞ്ഞ മൂന്ന് മാസമായി അന്വേഷിക്കുകയാണല്ലോയെന്നും റിപ്പബ്ലിക് ടിവിക്കെതിരെ തെളിവുകള്‍ ഇല്ലല്ലോയെന്നും മുംബൈ പൊലീസിനോട് ബോംബെ ഹൈക്കോടതി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അപ്പോഴാണ് കോടതിയുടെ പരാമര്‍ശം.

കേസില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് മുംബൈ പൊലീസിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹിരെ അറിയിച്ചു. എങ്കില്‍ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി.

Story Highlights -trp fraud case, mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top