സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

c raghunath

കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.

അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് പട്ടിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‍ ആയിരിക്കും.

കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തെ കെപിസിസിയെ അറിയിച്ചിരുന്നു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താന്‍ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കെപിസിസിയെയും ഹൈക്കമാന്‍ഡിനെയും ഇക്കാര്യം അറിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവര്‍ക്കും ഇതേ അഭിപ്രായമാണ്. ധര്‍മ്മടത്ത് മത്സരിച്ചാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights -dharmadam, congress, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top