Advertisement

മലിനീകരണം ഏറ്റവുമധികമുള്ള, ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്

March 18, 2021
Google News 2 minutes Read

അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിൻജിയാങ് ഒഴികെ ഒൻപതും ഇന്ത്യൻ നഗരങ്ങളാണെന്നും സ്വിസ്സ് സംഘടനയായ ഐ ക്യൂ എയർ നടത്തിയ പഠനത്തിൽ പറയുന്നു.

അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. ബുലന്ദ് ശഹർ, ബിസ്റക് ജലാൽ പൂർ, നോയിഡ, ഗ്രേറ്റർ നോയിഡ, കാൻപൂർ , ലക്നൗ, ബിവാരി എന്നിവയാണ് തൊട്ടു പിന്നാലെയുള്ളത്. അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളിൽ ഡൽഹിക്ക് പത്താം സ്ഥാനമാണുള്ളത്. 2019 ലേതിനേക്കാൾ 15 % മെച്ചപ്പെട്ടു എന്നതിൽ ഡൽഹിക്ക് ആശ്വസിക്കാം.

ആഗ്ര, മീററ്റ്, മുസഫർ നഗർ, ഫരീദ ബാദ്, ജിന്ദ്, ഹിസാർ, ഫത്തേഹഡ്, ബാന്ദ്വാരി, ഗുരു ഗ്രാം, യമുന നഗർ, റോത്തക്ക്, ദരുഹേര, മുസഫർപൂർ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങൾ. 2.5 മൈക്രോണിൽ താഴെയുള്ള വിനാശകരമായ പാർട്ടിക്യൂലേറ്റ് മാറ്റർ സംബന്ധിച്ച് 106 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

Story Highlights -IQAir Says, 22 Of World’s 30 Most Polluted Cities In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here