ഫഹദും സൗബിനും ദർശനയും; ഇരുൾ ട്രെയിലർ പുറത്ത്
ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിക്കുന്ന ഇരുൾ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഒറിജിനലായി പുറത്തിറങ്ങുന്ന ചിത്രം ത്രില്ലർ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന സീരിയൽ കില്ലറുമായി ബന്ധപ്പെട്ടാണ് കഥാഗതി. ചിത്രം ഏപ്രിൽ 2ന് നെറ്റ്ഫ്ലികിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
ഒരു വീട്ടിൽ വച്ച് നടക്കുന്ന സംഭവവവികാസങ്ങളിലേക്കാണ് ട്രെയിലർ വിരൽ ചൂണ്ടുന്നത്. ഡാർക്ക് മോഡിൽ ത്രില്ലിംഗ് സ്വഭാവമുള്ള ട്രെയിലർ സിനിമയുടെ മൂഡിനെപ്പറ്റി വ്യക്തമായ സൂചന നൽകുന്നുണ്ട്.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ. ഷമീർ മുഹമ്മദാണ് എഡിറ്റർ. നിർമാണം ആന്റോജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്.
Story Highlights – irul movie trailer out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here