ചൊവ്വയിൽ ജലത്തിന്റെ സാധ്യത, പൂർണ്ണമായി അപ്രത്യക്ഷമായിട്ടില്ലെന്ന് പുതിയ കണ്ടെത്തൽ

ചൊവ്വയിൽ മനുഷ്യ വാസത്തിന് സാധ്യത തേടി 50 ഓളം ആകാശ യാത്രകൾ വിവിധ രാജ്യങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്. ഇവയിൽ പലതും പരാജയമായിരുന്നു. മാസങ്ങളോളം എടുത്താണ് ഓരോ പേടകവും ചൊവ്വ പ്രതലത്തിൽ ഇറങ്ങുക. തുടർന്ന് കൃത്യമായ വിവരം കൈമാറലാണ് ശ്രമകരമായ ദൗത്യം. അടുത്തിടെ മാത്രം യു എസ്, യു എ ഇ, ചൈന എന്നീ രാജ്യങ്ങളാണ് ചൊവ്വയിലേക്ക് പേടകം അയച്ചത്. പഴയകാലത്ത് ഇവിടെ ജീവിതം സാധ്യമായോ എന്നും അവിടുത്തെ പ്രകൃതി തുടർന്ന് ജീവിതത്തിന് അനുകൂലമാണോ എന്നുമാണ് ഓരോ ദൗത്യവും പ്രധാനയമായും തെരയുന്നത്.
നാലു കോടി വർഷങ്ങൾക്ക് മുമ്പ് ചൊവ്വാഗ്രഹത്തിൽ സംഭവിച്ച മാറ്റം അവിടെയുണ്ടായിരുന്ന കുടിവെള്ളം ആകാശത്തേക്ക് നീരാവിയായി പോകാനിടയാക്കിയെന്നും ജലത്തിന്റെ സാനിധ്യം ഇനി കാര്യമായി തെരയേണ്ടതില്ലെന്നുമാണ് ശാസ്ത്രലോകം പറഞ്ഞ നിഗമനങ്ങളിലൊന്ന്. എന്നാൽ ഏറ്റവും പുതിയതായി സയൻസ് ജേണലിൽ വന്ന ഗവേഷണ പ്രകാരം ചൊവ്വയിൽ ഉണ്ടായിരുന്ന ജലത്തിന്റെ 30 % മുതൽ 99 % വരെ ആപ്രത്യക്ഷമായിട്ടില്ലെന്നും അവ ഇപ്പോഴും പാറക്കല്ലുകൾക്കും കളിമണ്ണിനും അടിയിൽ ഊർന്നിറങ്ങികിടപ്പുണ്ടെന്നും പ്രതീക്ഷിക്കുന്നു. മുകൾ ഭാഗത്ത് ഉണങ്ങി മരുഭൂമി പോലെ കിടന്നാലും ജലം പൂർണ്ണമായി ഇല്ലാതായെന്ന് പറയാറായിട്ടില്ലെന്നുമാണ് കണ്ടെത്തൽ.
460 കോടി വർഷം മുമ്പ് പിറവിയെടുത്ത ചൊവ്വയിൽ ജീവിതത്തിന് അനുകൂല സാഹചര്യമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് വന്ന മാറ്റങ്ങൾ ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തു.
Story Highlights – Mars’s Liquid Water, A New Theory Holds Fresh Clues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here