ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ നിലപാട്; പിണറായി വിജയൻ മറുപടി പറയണമെന്ന് വി മുരളീധരൻ

ശബരിമല വിഷയത്തിൽ സീതാറാം യെച്ചൂരിയുടെ നിലപാടിൽ പിണറായി വിജയൻ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസ്താവനയിലെ പിണറായിയുടെ മറുപടിയെ കുറിച്ച് അറിയാൻ താത്പര്യം ഉണ്ട്. പൊലീസ് കാവലിൽ ആചാര ലംഘനം നടത്തുമെന്നാണെങ്കിൽ അക്കാര്യം പറയാൻ തയ്യാറാകണം. പിണറായിയെ നേരിടാൻ ധൈര്യമില്ലാത്ത കോൺഗ്രസ്സാണ് ബിജെപി ധാരണയെന്ന് ആരോപിക്കുന്നത്. ചെന്നിത്തല, ഉമ്മൻ ചാണ്ടി, പിണറായി ഒത്തുകളിയാണ് അവിടെ നടക്കുന്നത്.
കേരളത്തിൽ കോലീബി സഖ്യമുണ്ടായിരുന്നതായി തനിക്ക് അറിയില്ല. ബിജെപി ശക്തമല്ലാത്ത സ്ഥലത്ത് മുഖ്യ എതിരാളിയെ പരാജയപ്പെടുത്താൻ വോട്ടു നൽകിയിട്ടുണ്ടാകാം എന്നാണ് രാജഗോപാൽ പറഞ്ഞതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights – sabarimala issue v muraleedharan against pinarayi vijayan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News