സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ് കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. നിലവിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ ചെയർമാനാണ്.

Story Highlights -Scaria thomas, passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top