വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് കൈമാറി

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 51 മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാരിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.

വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അടക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ കമ്മീഷന് നല്‍കിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ ആകെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.

Story Highlights -Irregularities in voter list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top