സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി

ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. സി. രഘുനാഥ് പത്രിക നൽകിയ വിവരം അറിയില്ലെന്നാിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത്.
കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയായ സി. രഘുനാഥ് ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് മറ്റ് നേതാക്കൾക്കൊപ്പം എത്തിയായിരുന്നു സി. രഘുനാഥ് പത്രിക സമർപ്പിച്ചത്.
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ മത്സരിക്കുമെന്നായിരുന്നു സൂചനകൾ. മത്സരിക്കണമെന്ന് ഹൈക്കമാൻഡും നിർദേശം നൽകിയിരുന്നു. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി കെ. സുധാകരൻ രംഗത്തെത്തി. ഇതിനിടെ സി. രഘുനാഥ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ പുറത്തുവന്നു. തുടർന്നാണ് സി. രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
Story Highlights – C Raghunath, UDF, KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here