അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രം ‘ബിരിയാണി’ തിയറ്ററിലേക്ക്

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ പുരസ്‌കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26 ന് തിയറ്ററുകളിലേക്ക്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. മതപരമായ ദുരാചാരങ്ങൾക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ബിരിയാണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു തന്നെയാണ്. യു എൻ എൻ ഫിലിം ഹൌസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്ര സംയോജനം അപ്പു എൻ ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
Read Also : മതേതരത്വം തകർന്നാലോ? തന്റെ ചിത്രത്തിൽ സുരേഷ്‌ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകൻ അലി അക്ബർ
2020 മുതൽ 50 ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20 ഓളം അവാർഡുകളാണ് ലഭിച്ചത്. ബോസ്റ്റാൻണിലെ ആറാമത് കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ബിരിയാണിക്ക് മികച്ച സിനിമ, മികച്ച നടി എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. 42 മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സ്പെയിനിലെ ഇമാജിൻ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നേടിയിരുന്നു.
Story Highlights -Malayalam Movie ‘Biriyani’ release date Announced, Kani Kusruti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here