തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമായി ഉയരുന്നതിനിടെ തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര. എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശബരിമല വിഷയം വീണ്ടും പ്രചാരണ ആയുധമാകുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷധിച്ചാണ് എന്‍എസ്എസ് നാമജപ ഘോഷയാത്ര യാത്ര നടത്തുന്നത്.
Story Highlights – NSS organizes Namajapa yathra in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here