Advertisement

ജീൻസ് വിവാദം; മോദിയുടെ മുട്ടുകാണുന്ന ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

March 19, 2021
3 minutes Read

ജീൻസ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ കാൽമുട്ട് കാണുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് പ്രിയങ്ക വിമർശനവുമായി രംഗത്തെത്തിയത്.

കീറലുള്ള ജീൻസണിഞ്ഞ് കാൽമുട്ടുകൾ പ്രദർശിപ്പിക്കുന്ന സ്ത്രീകൾ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നുവെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനാണ് പ്രിയങ്കയുടെ മറുപടി. ‘ഇൗശ്വരാ അവരുടെ കാൽമുട്ടുകൾ’ കാണുന്നു എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. ആർഎസ്എസിന്റെ മുൻ യൂണിഫോമായിരുന്ന വെള്ള ഷർട്ടും കാക്കി ട്രൗസറുമണിഞ്ഞ ചിത്രമാണ് പ്രിയങ്ക ഷെയർ ചെയ്തത്. ആർഎസ്എസ് മുഖ്യൻ മോഹൻഭാഗ്‌വതിന്റെ ചിത്രവും പ്രിയങ്ക പങ്കുവച്ചു.

വീട്ടിലുള്ള കുട്ടികൾക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീൻസിട്ട സ്ത്രീകൾക്ക് സാധിക്കില്ലെന്നായിരുന്നു തീരഥ് സിംഗിന്റെ പ്രസ്താവന. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ദെഹ്റാദൂണിൽ നടന്ന വർക് ഷോപ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്.

Story Highlights – priyanka gandhi, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top