ഇന്ന് ലോക ഉറക്ക ദിനം

ഇന്ന് ലോക ഉറക്കദിനം. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടന ലക്ഷ്യം വയ്ക്കുന്നത്.

ഉറക്കമെന്നത് മനുഷ്യന് അനിവാര്യമായ ഘടകമാണ്. പക്ഷെ ഉറക്കമില്ലായ്മ ഇന്ന് പലരുടെയും പരാതിയുമാണ്. പല കാരണങ്ങൾ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മയും അല്ലെങ്കിൽ വൈകിയുള്ള ഉറക്കവും പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രതിരോധ ശേഷിയെ പോലും അത് ബാധിക്കും. രാത്രി കുറഞ്ഞത് 7 – 8 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക.

ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളിൽ പോലും പഠനവൈകല്യത്തിന് കാരണമാകുന്നുണ്ട്. ഉറക്കക്കുറവ് നമ്മുടെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ഇത്തരത്തിൽ പ്രതിരോധശേഷി കുറഞ്ഞവരിൽ എപ്പോഴും ജലദോഷവും പനിയും അനുഭവപ്പെടും.

ശരിയായ ഉറക്കം ലഭിക്കാതിരുന്നാൽ അമിതഭാരം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഉറക്കക്കുറവ് ഉള്ളവരിൽ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്റെ അളവ് കുറവായിരിക്കും. അതോടൊപ്പം ഉറക്കമില്ലെങ്കിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലായി കാണുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിന്റെ പ്രവർത്തനത്തെ പോലും ഈ ഉറക്കക്കുറവ് ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

നല്ല ഉറക്കം ലഭിക്കാത്തവരിൽ കടുത്ത ത്വക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് തിളക്കമില്ലായ്മ, ചുളിവുകൾ വീഴുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. കൂടാതെ എട്ടു മണിക്കൂർ ഉറക്കം ലഭിക്കാത്തവരിൽ രക്ത സമ്മർദ്ദം പതിന്മടങ്ങ് വർധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Story Highlights – World Sleep Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top