പിറവത്ത് സിന്ധു മോള്‍ ജേക്കബിന് ‘രണ്ടില’ അനുവദിച്ചതിന് എതിരെ പരാതി

പിറവത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു.
സിപിഐഎം അംഗമായ സിന്ധു മോള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കരുതെന്നാണ് വാദം. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായാണ് സിന്ധുമോള്‍ പിറവത്ത് മത്സരിക്കുന്നത്. നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പരാതി.
Read Also : ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയതില്‍ പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി
സിപിഐഎം അംഗമായ സിന്ധു മോള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ പ്രാദേശിക സിപിഐഎം നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു.
Story Highlights- kerala congress m, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here