തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐഎമ്മും നാടകം കളിക്കുന്നു: ബംഗാള്‍ ബിജെപി അധ്യക്ഷന്‍

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ വ്യക്തമാക്കുന്നതായി ദുലിപ് ഘോഷ് ട്വന്റിഫോറിനോട് പറഞ്ഞു. പശ്ചിമ ബംഗാളില്‍ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ട് പാസ്റ്ററിട്ടും വീല്‍ ചെയറില്‍ സഞ്ചരിച്ചും മമത ബാനര്‍ജി മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നു എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദുലിപ് ഘോഷിന്റെ പ്രചാരണ യാത്രകളെല്ലാം ഹെലികോപ്ടറിലാണ്. പശ്ചിമ ബംഗാളില്‍ ഇത്തവണ ബിജെപി ഭരണത്തില്‍ എത്തും എന്ന് ദുലിപ് ഘോഷ് അവകാശപ്പെട്ടു. ക്രമസമാധാന തകര്‍ച്ച, തൊഴിലില്ലായ്മ, അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികള്‍, തുടങ്ങി മമത സര്‍ക്കാര്‍ നിരവധി വിപത്തും വെല്ലുവിളികളുമാണ് സംസ്ഥാനത്ത് ഉയര്‍ത്തുന്നത്.
Story Highlights -congress, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here