ഇരിക്കൂര്‍ പ്രതിസന്ധി; അനുനയ നീക്കം തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുനയ നീക്കം തുടരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം വിമത നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്. കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയിരുന്നു. സോണി സെബാസ്റ്റ്യന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തലശേരി ബിഷപ്പ് ഹൗസില്‍ വെച്ച് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയായസജീവ് ജോസഫുമായും ചര്‍ച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
Story Highlights- oommen chandy, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here