വോട്ടഭ്യർത്ഥനയ്ക്കിടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരുക്ക്

ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഒ. എസ് അംബികയ്ക്ക് പരുക്ക്. വോട്ടഭ്യർത്ഥിക്കുന്നതിനിടെ റോഡിലെ സ്ലാബ് തകർന്നാണ് അംബികയ്ക്ക് പരുക്കേറ്റത്. കാലിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.
കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനിടെയാണ് സംഭവം. സ്വകാര്യ വ്യക്തി നിർമിച്ച ഓട തകർന്നാണ് തനിക്ക് അപകടം പറ്റിയതെന്ന് അംബിക ഫേസ്ബുക്കിൽ കുറിച്ചു. തന്റെ കൂടെ വന്നവർക്കും നിസാര പരുക്കുകൾ സംഭവിച്ചു. തന്റെ പരുക്ക് സാരമുള്ളതല്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ തുടരുമെന്നും അംബിക പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടയിലേയ്ക്ക് പോകുവാൻ നിർമിച്ച സ്ലാബ് തകരുകയും എനിക്കും എന്റെ കൂടെ വന്ന പ്രവർത്തകർക്കും നിസാര പരുക്കുകൾ സംഭവിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രചരണ പരിപാടികൾ തുടരും.
Story Highlights- Assembly election 2021, O S Ambika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here