യുഡിഎഫ് പ്രകടന പത്രിക ഇന്ന്

യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങള്‍ പട്ടികയിലുണ്ടാകും. ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയാറാക്കിയത്.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ മറികടക്കാന്‍ ഉതകുന്ന വാഗ്ദാനങ്ങള്‍ നിറഞ്ഞതാകും യുഡിഎഫിന്റെ പ്രകടന പത്രിക. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയാണ് യുഡിഎഫ് ഇത്തവണ പ്രകടന പത്രിക തയാറാക്കിയത്.
ശശി തരൂരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍, തൊഴിലവസരം തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങള്‍ പത്രികയിലുണ്ടാകുമെന്നാണ് സൂചന. രാവിലെ പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.
Story Highlights -udf manifesto today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here