പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേർക്ക് വധശിക്ഷ

പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. ലാഹോർ കോടതിയുടേതാണ് നടപടി.
കഴിഞ്ഞ വർഷമാണ് സംഭവം. കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേയ്ക്ക് സമീപമാണ് യുവതി പീഡനത്തിനിരയായത്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി ഇന്ധനം തീർന്നതോടെ വഴിയിൽ കുടുങ്ങി. ഇതുവഴി പോകുകയായിരുന്ന ആബിദ് മൽഹി, ഷഫ്ഖാത് ഹുസൈൻ എന്നിവർ സഹായിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പിടിയിലായ യുവാക്കൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വലിയ രീതിലിയുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.
Story Highlights- 2 men sentenced to death for gangrape in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here