ഇമ്രാൻ ഖാനു പിന്നാലെ ഭാര്യക്കും കൊവിഡ് പോസിറ്റീവ്

Imran Khan Lady COVID

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ഭാര്യ ബുഷ്റ ബിബിയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇമ്രാൻ ഖാന് കൊവിഡ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഭാര്യയും കൊവിഡ് പോസിറ്റീവായത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇമ്രാൻ ഖാൻ തന്നെയാണ് വിവരം അറിയിച്ചത്.

പാക് ആരോഗ്യ മന്ത്രിയാണ് ഇമ്രാൻ ഖാന് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. ‘പ്രധാന മന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു’- ആരോഗ്യ മന്ത്രി ഫൈസൽ സുൽത്താൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

രണ്ട് പേർക്കും ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്ന് പാകിസ്താൻ ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ഇമ്രാൻ ഖാന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ചൈനയുടെ സിനോഫാം വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്.

Story Highlights- After Imran Khan, Pakistan’s First Lady Also Tests Positive For COVID-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top