‘അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രം; എന്നെ ഇല്ലാതാക്കാൻ കഴിയില്ല’: ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവേകളിലൂടെ തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സർവേഫലം വൻ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലം. വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ സർക്കാർ വിലയ്‌ക്കെടുത്തു. മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ടും രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരിമല വിഷയത്തിൽ സിപിഐഎമ്മിന്റെ തനിനിറം പുറത്തായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights- Ramesh chennithala, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top