69 മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ; തെളിവ് സഹിതം പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്

വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊൻപത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തേ 64 മണ്ഡലങ്ങളിലെ വിവരങ്ങൾ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. നാല് ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
Story Highlights- assembly elections 2021, ramesh chennithala, fake vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here