Advertisement

സൗദി അറേബ്യയിൽ നിർമിച്ച രണ്ട് ഉപഗ്രഹങ്ങുകളുടെ വിക്ഷേപണം മാറ്റിവച്ചു

March 21, 2021
1 minute Read
saudi two satellite launch postponed

സൗദി അറേബ്യയിൽ നിർമിച്ച രണ്ട് ഉപഗ്രഹങ്ങുകളുടെ വിക്ഷേപണം മാറ്റിവച്ചു. ഖസാക്കിസ്ഥാനിലെ ബൈക്കനൂരിൽ നിന്ന് വിക്ഷേപിക്കാൻ തീരുമാനിച്ച ഉപഗ്രഹങ്ങുകളുടെ വിക്ഷേപണമാണ് മാറ്റിവെച്ചത്.

മാർച് 20ന് വിക്ഷേപണം നിശ്ചയിച്ച സൗദിയുടെ ശഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് മാറ്റിവച്ചത്. റഷ്യയുടെ സോയുസ് റോക്കറ്റിൽ സൗദിയുടെ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുളള 38 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു പദ്ധതി.
വോൾട്ടേജിൽ വെതിയാനം കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിൻ പറഞ്ഞു.

അമേരിക്കയിലെ ലിനാ സ്‌പേസുമായി സഹകരിച്ച് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയാണ് ശഹീൻ സാറ്റ് നിർമിച്ചത്. ഫോട്ടോഗ്രഫിക്കും നാവിക ഗതാഗതം നിരീക്ഷിക്കുന്നതിനുമാണ് ശഹീൻ സാറ്റ് ഉപയോഗിക്കുക. 75 കിലോ ഗ്രാം ഭാരമുളള ശഹീൻ സാറ്റ് സയൻസ് ആന്റ് ടെക്‌നോളജി സിറ്റിയിൽ നിർമ്മിക്കുന്ന 17-ാം ഉപഗ്രഹമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയാണ് ക്യൂബ് സാറ്റ് വികസിപ്പിച്ചത്.

Story Highlights- saudi two satellite launch postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top