Advertisement

നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തുള്ളത് 957 സ്ഥാനാര്‍ത്ഥികള്‍

March 22, 2021
1 minute Read

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 104 പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്ന മാര്‍ച്ച് 19 നു 2180 പത്രികകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ 1119 പത്രികകള്‍ തള്ളിയതോടെ പത്രികകളുടെ എണ്ണം 1061 ആയി കുറഞ്ഞു. 104 പേര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു.

കാഞ്ഞങ്ങാട്, പേരാവൂര്‍, കൊടുവള്ളി, മണ്ണാര്‍ക്കാട്, പാല, നേമം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഈ ആറു മണ്ഡലങ്ങളിലും പതിനൊന്ന് സ്ഥാനാര്‍ത്ഥികള്‍ വീതം മത്സരരംഗത്തുണ്ട്. ദേവികുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ്. മൂന്നു സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്്. മേയ് രണ്ടിനു വേട്ടെണ്ണും.

Story Highlights- Assembly elections – 957 candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top