മികച്ച മലയാള ചിത്രം ‘കള്ളനോട്ടം’; ദേശീയ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ സിനിമാ പുരസ്കാരം കള്ളനോട്ടം എന്ന ചിത്രത്തിന്. രാഹുൽ റിജി നായർ ആണ് ഹിത്രത്തിൻ്റെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലിജോ ജോസഫ്, സുജിത്ത് വാര്യർ എന്നിവർ ചേർന്ന് സിനിമ നിർമിച്ചിരിക്കുന്നു. ടോബിൻ തോമസ് ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റും നിർവഹിച്ചിരിക്കുന്നു.
മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം പ്രഭാവർമ്മയ്ക്ക് ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന പാട്ടിനാണ് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിന് ജൂറി പ്രത്യേക പരാമർശം ലഭിച്ചു. സജിൻ ബാബു ആണ് സംവിധായകൻ. ജല്ലിക്കട്ട് എന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച നവാഗത സംവിധായകൻ ഹെലൻ എന്ന ചിത്രം ഒരുക്കിയ ആർജെ മാത്തുക്കുട്ടിയ്ക്ക് ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, സ്പെഷ്യൽ എഫക്ട് എന്നീ പുരസ്കാരങ്ങളും മരക്കാർ സ്വന്തമാക്കി. മികച്ച മേക്കപ്പിനുള്ള പുരസ്കാരവും ഹെലനു ലഭിച്ചു. രഞ്ജിത് അമ്പാടിയാണ് ചിത്രത്തിൻ്റെ മേക്കപ്പ് മാൻ.
മികച്ച തമിഴ് ചിത്രം- അസുരൻ. മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ. മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ)- ഒരു പാതിരാസ്വപ്നം പോലെ. ശരൺ വേണുഗോപാലാണ് സംവിധാനം. മികച്ച ശബ്ദലേഖനം- റസൂൽ പൂക്കുട്ടി. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനാണ് പുരസ്കാരം.
Story Highlights- best malayalam movie kallanottam national film awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here