അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ; നേതൃത്വത്തിന്റെ നിർദ്ദേശം ശിരസാവഹിക്കും; എലത്തൂരിൽ പത്രിക സമർപ്പിച്ച ദിനേശ് മണി
നേതൃത്വത്തിന്റെ നിർദ്ദേശം ശിരസാവഹിക്കും എന്ന് എലത്തൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച വിമത സ്ഥാനാർത്ഥി സ്ഥാനാർത്ഥി ദിനേശ് മണി. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. തനിക്ക് സ്വന്തമായി തീരുമാനമില്ല. പക്ഷേ, നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം താൻ മാനിക്കേണ്ടതുണ്ടെന്നും ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു.
“അവിടെയുള്ള പ്രവർത്തകരോടും ബൂത്ത് പ്രസിഡൻ്റുമാരോടും എന്നോടും പറഞ്ഞത്, അവിടെ കോൺഗ്രസ് മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് തകർന്നുപോകും എന്നാണ്. ആ വികാരം മാനിച്ചുകൊണ്ടാണ് നിയോജകമണ്ഡലത്തിലെ കോൺഗ്രസ് ഞാൻ ഇവിടെ പത്രിക നൽകണമെന്ന് തീരുമാനിച്ചത്. നിയോജകമണ്ഡലം കമ്മിറ്റി യോഗം അല്പസമയത്തിനുള്ളിൽ നടക്കും. ആ യോഗത്തിൽ തീരുമാനം എടുക്കും. ആ തീരുമാനം മാനിക്കും.”- ദിനേശ് മണി പറഞ്ഞു.
Read Also : കോൺഗ്രസ് ഏറ്റെടുക്കില്ല; എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ
“മൊത്തം പ്രവർത്തകരുടെ വികാരം, കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ ഇവിടെ ജയിക്കാനാവും എന്നായിരുന്നു. പക്ഷേ, പാർട്ടി പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കും. സുൽഫിക്കറിന് വിജയസാധ്യതയുണ്ടോ എന്ന് എനിക്കറിയില്ല. അതൊക്കെ സംസ്ഥാന നേതൃത്വം മനസ്സിലാക്കിയിട്ടുണ്ടാവും. എന്നിട്ടാവുമല്ലോ അദ്ദേഹത്തെ സ്ഥാനാർത്ഥി ആക്കിയിട്ടുണ്ടാവുക. ഒരു ഘടകകഷിയോടും ഞങ്ങൾക്ക് എതിർപ്പില്ല. മയൂരിയോടും എതിർപ്പില്ല. എന്നെക്കാൾ നല്ല സ്ഥാനാർത്ഥി അദ്ദേഹമാണെന്ന് യുഡിഎഫിനു തോന്നിയിട്ടുണ്ടാവും.”- ദിനേശ് മണി കൂട്ടിച്ചേർത്തു.
സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ എൻസികെയ്ക്ക് തന്നെ തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ, എൻസികെയുടെ സുൽഫിക്കർ മയൂരി തന്നെ ഏലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.
Story Highlights- dinesh mani about elathoor issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here