22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘നന്ദലാല’യ്ക്ക് വീണ്ടും ചുവടുവെച്ച് ഇന്ദ്രജ: വിഡിയോ

Indraja dance for Nandhalala song

‘നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലു നിന്റെ വര്‍ണമാല
രാധയ്ക്ക് കാതുകളില്‍ രാഗമാല’ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക് ഹൃദയതാളങ്ങള്‍ കീഴടക്കിയ ഈ പാട്ട്. ഈ ഗാനത്തോളംതന്നെ ഗാനരംഗത്തിലെ നൃത്തവും ശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് നൃത്തവേദികളിലെ നിറസാന്നിധ്യവുമായിരുന്നു നന്ദലാല. 1999-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനയന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രജ, വാണി വിശ്വനാഥ്, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഗാനത്തിന് വീണ്ടും ചുവടുവെച്ച് കൈയടി നേടുകയാണ് ഇന്ദ്രജ. ഡാന്‍സ് കൊറിയോഗ്രാഫര്‍ സജ്‌ന നജാമുമുണ്ട് ഇന്ദ്രജയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍. ഇരുവരും ഒരുമിച്ചുള്ള നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിലും ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതേസമയം നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ചലച്ചിത്രതാരമാണ് ഇന്ദ്രജ. ക്രോണിക് ബാച്ച്‌ലര്‍, ഉസ്താദ്, എഫ് ഐ ആര്‍, ശ്രദ്ധ, ബെന്‍ ജോണ്‍സണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് താരം ജീവന്‍ പകര്‍ന്നു. തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Story highlights: Indraja dance for Nandhalala song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top