ക്ഷേത്ര പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വിഴിഞ്ഞം മുല്ലൂര്‍, തോട്ടം നാഗര്‍ ക്ഷേത്ര പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. മുല്ലൂര്‍, തോട്ടം ബിനുഭവനില്‍ ബിനു (43) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
മുല്ലുര്‍ തോട്ടം നാഗര്‍ ക്ഷേത്രത്തിലെ തിടപ്പള്ളി ഭാഗത്ത് അതിക്രമിച്ച് കയറിയ പ്രതി, പൂജാരിയായ ആദര്‍ശിനെ കത്തികൊണ്ട് തലയിലും കഴുത്തിലും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് അലങ്കാരമായി കെട്ടിയിരുന്ന കരിക്ക് ഇലക്ട്രിക് പണിക്കാര്‍ക്ക് കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
വിഴിഞ്ഞം എസ്എച്ച്ഒ രമേഷ്, എസ്‌ഐമാരായ ജയകുമാര്‍, വിഷ്ണു സജീവ്, സിപിഒ സഞ്ജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here