Advertisement

ഇന്ന് കാതല്‍ മന്നന്‍ ജമിനി ഗണേശന്റെ ഓര്‍മ ദിനം

March 22, 2021
2 minutes Read
gemini ganesan

ഇന്ന് തമിഴ് ചലച്ചിത്ര ലോകത്തെ കാതല്‍ മന്നനായിരുന്ന ജമിനി ഗണേശന്റെ ഓര്‍മ ദിനം. കാലത്തിന് മുന്‍പേ നടന്ന നടനാണ് ജമിനി ഗണേശന്‍. ആദ്യകാലത്ത് തന്നെ അതിഭാവുകത്വം കുറഞ്ഞ അഭിനയ ശൈലിയിലൂടെ തമിഴകം കീഴടക്കിയ അഭിനേതാവായിരുന്നു.

ഏതാണ്ട് ഇരുപത് കൊല്ലക്കാലം തമിഴ് സിനിമയിലെ പ്രണയനായകനായി വാണിരുന്ന ജമിനി ഗണേശന്‍ കഥാവശേഷനായത് 2008 മാര്‍ച്ച് 22നാണ്. എംജിആറും ശിവാജി ഗണേശനും അതിശയിപ്പിക്കുന്ന വേഷങ്ങളും ചടുലമായ സംഭാഷണങ്ങളും കൊണ്ട് കത്തിക്കയറുമ്പോള്‍ മൃദുവേഷങ്ങളും സൗമ്യമായ സംഭാഷണങ്ങളുമായി ജമിനി ഗണേശന്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനായി. ജമിനി സ്റ്റുഡിയോയില്‍ സിനിമകള്‍ക്കായി നായകന്മാരെ കണ്ടെത്തുന്ന ജോലി ചെയ്തു. നടന്മാരില്ലാതെ വരുമ്പോള്‍ ഗണേശന്‍ ജമിനിയിലെ ചെറിയ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

‘തായ് ഉള്ളം’ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആകര്‍ഷിച്ചു. അതിനടൂത്ത വര്‍ഷം നായകനായി ‘മനം പോല്‍ മംഗല്യം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് ഒട്ടനവധി മികച്ച ചിത്രങ്ങളില്‍ നായകനായി. അന്നത്തെ മൂന്ന് പ്രധാന നടന്മാരായിരുന്നു ജമിനി ഗണേശന്‍, എം ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍ എന്നിവര്‍. സാവിത്രി ജമിനിഗണേശന്‍ ജോടികള്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു.

1947ല്‍ ‘മിസ് മാലിനി’ മുതല്‍ മുതല്‍ 1996 ല്‍ ‘അവ്വൈ ഷണ്‍മുഖി’ വരെ വരെ നീണ്ടുനിന്ന ചലച്ചിത്രജീവിതമായിരുന്നു ജമിനി ഗണേശന്റെത്. രണ്ട് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിനിടെ നിരവധി അംഗീകാരങ്ങളും ജമിനി ഗണേശനെ തേടിയെത്തി. 1971ല്‍ പത്മശ്രീ നല്‍കി രാജ്യം ജമിനി ഗണേശനെ ആദരിച്ചു.

Story Highlights- gemini ganesan, death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top