വോട്ട് ഇരട്ടിപ്പ്: പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളിൽ ഒരു പരിധിവരെ ശരിയുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.
പരാതി ജില്ലാ കളക്ടർമാർക്ക് അയച്ചു. കൊവിഡ് ആയതിനാൽ അപേക്ഷകൾ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓൺലൈനായാണ് അപേക്ഷകൾ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂർണമായും ഒഴിവാക്കാനാകില്ല. കൂടുതൽ പേർക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം, വോട്ട് ഇരട്ടിപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. ബൂത്ത് ലെവൽ ഓഫിസർ നേരിട്ടായിരിക്കും പരിശോധന നടത്തുക. അതിനിടെ ഒന്നിലേറെ വോട്ട് കാർഡ് ഒരാൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഉദുമ അസിസ്റ്റന്റ് ഇലക്ഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്തു.
Story Highlights- Tikkaram meena, Assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here