മുംബൈ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനിൽ ദേശ്മുഖ്

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണവുമായി ബന്ധപ്പെട്ട് രാജി അഭ്യൂഹം നിലനിൽക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ചൊവ്വാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെയുമായി അനിൽ ദേശ്മുഖ് കൂടിക്കാഴ്ച നടത്തിയത്. താക്കറെയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

നേരത്തേ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീർ സിംഗ് കത്തയച്ചിരുന്നു.

Story Highlights- anil deshmukh, parambir singh, uddhav thackeray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top