കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ഹോളിക്ക് വിലക്ക്

delhi govt banned holi

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ.

ഹോളി, ഷാബ്-ഇ-ഭാരത്, നവരാത്രി എന്നീ ആഘോഷങ്ങൾക്കാണ് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൊതുയിടങ്ങളിൽ വരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചു. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും റാൻഡമായി പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് രൂക്ഷമായി ബാധിച്ച ആദ്യ ഏഴ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹിയില്ലെങ്കിലും, സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.

Story Highlights- delhi govt banned holi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top