Advertisement

കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടി

March 23, 2021
Google News 1 minute Read

കുവൈറ്റിലേയ്ക്ക് അമിത തുക ഈടാക്കി നഴ്‌സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിംഗ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടി. പി. ജെ മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി.

കൺസൾട്ടൻസി ഫീസിനത്തിൽ ഒരാളിൽ നിന്ന് ഈടാക്കാവുന്ന 19,500 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഏജൻസികൾ ഈടാക്കിയതായാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. റിക്രൂട്ട്‌മെന്റിലൂടെ ശേഖരിച്ച 205 കോടിയോളം രൂപ ഹവാലയായി കുവൈറ്റിൽ എത്തിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമാക്കി. ഇതേ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിച്ചത്. 400 നഴ്സുമാരുടെ റിക്രൂട്ട്മെന്റിനാണ് സ്ഥാപനത്തിന് കരാറുണ്ടായിരുന്നത്.

Story Highlights- Nursing recruitment, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here