സൗജന്യ ഭക്ഷണത്തിനായി ‘സാൽമൺ’ എന്ന് പേര് മാറ്റിയത് നൂറിലേറെ പേർ !

തായ്‌വാനിൽ സൗജന്യ ഭക്ഷണത്തിനായി ‘സാൽമൺ’ എന്ന് പേര് മാറ്റിയത് നൂറിലേറെ പേർ ! ജാപ്പനീസ് സൂഷി ഭക്ഷണ ശംഖലയായ അകിൻഡോ സുഷിരോ നടത്തിയ വിചിത്ര ക്യാമ്പെയിന്റെ ഭാഗമായാണ് പേര് മാറ്റൽ നടക്കുന്നത്.
‘സാൽമൺ’ എന്ന് പേര് മാറ്റുന്നവർക്ക് സൗജന്യ ഭക്ഷണമാണ് ഹോട്ടൽ വാഗ്ദാനം ചെയ്തത്. സാൽമൺ എന്നത് ഒരു മത്സ്യത്തിന്റെ പേരായതുകൊണ്ട് തന്നെ ഇത്തരം നടപടിയിലേക്ക് ആരും കടക്കില്ലെന്ന് ഹോട്ടലുകാർ വിചാരിച്ചിരിക്കണം. എന്നാൽ ഇവരെ ഞെട്ടിച്ചുകൊണ്ടാണ് നൂറിലേറെ പേർ സാൽമൺ എന്ന് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. കുവോ എന്ന കോളജ് വിദ്യാർത്ഥിനി ‘സാൽമൺ റൈസ് ബൗൾ’ എന്നാണ് പേര് മാറ്റിയിരിക്കുന്നത്.
നിരവധി പേർ സാൽമൺ എന്ന പേര് സ്വീകരിച്ചതോടെ സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. പേര് മാറ്റുന്നതിന് മുൻപ് രണ്ട് മാസത്തെ നോട്ടിസ് പിരീഡ് നൽകുന്ന സംവിധാനം വേണമെന്ന് നാഷ്ണലിസ്റ്റ് പാർട്ടി നേതാവ് ലീ ഡീ വെയ് പറഞ്ഞു.
Story Highlights- hundreds changed name to salmon for free food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here