കെസി റോസക്കുട്ടിയെ ക്രൈസ്തവ അനുകൂല മേഖലകളിൽ പ്രചാരണത്തിനെത്തിക്കാൻ എൽഡിഎഫ് നീക്കം

LDF Rosakutty campaign Christian

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ട് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കെസി റോസക്കുട്ടിയെ ക്രൈസ്തവ അനുകൂല മേഖലകളിൽ പരമാവധി പ്രചാരണത്തിനെത്തിക്കാൻ എൽഡിഎഫ് നീക്കം. കല്പറ്റ സീറ്റ് തർക്കത്തിൽ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സഭാ വോട്ടുകൾ റോസക്കുട്ടി ടീച്ചറിലൂടെ ഇടത് പാളയത്തിലെത്തിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഇന്ന് മുതൽ റോസക്കുട്ടി ഇടത് വേദികളിൽ സജീവമായി എത്തിത്തുടങ്ങും.

കല്പറ്റയിൽ ക്രൈസ്തവ സ്ഥാനാർത്ഥി വേണമെന്ന സഭാനേതൃത്വത്തിന്റെ ആവശ്യം കോൺഗ്രസ് പരിഗണിക്കാഞ്ഞതിലെ അതൃപ്തി നിലനിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥി പരിഗണനയിൽ സജീവമായി ഉണ്ടായിരുന്ന കെസി റോസക്കുട്ടി ഇടത് പാളയത്തിലെത്തിയത്. ഇതോടെ ജില്ലയിലെ മുതിർന്ന നേതാവിന്റെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തി, മൂന്ന് മണ്ഡലങ്ങളിലും വിജയമുറപ്പിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം.

Read Also : കെ സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു

ഇന്ന് മുതൽ ഇടത് പ്രചരണത്തിനിറങ്ങുന്ന കെസി റോസക്കുട്ടി ക്രൈസ്തവ വോട്ടുകൾ കൂടുതലുളള മേഖലകളിൽ സാന്നിധ്യമാകണമെന്നാണ് പാർട്ടി താത്പര്യം. ബത്തേരിയിൽ പുതിയ രാഷ്ട്രീയമാറ്റം കാര്യമായി ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

കഴിഞ്ഞ ദിവസമാണ് കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനം മാത്രമല്ല എല്ലാ പാർട്ടി പദവികളും, പാർട്ടി അംഗത്വവും രാജിവച്ചു. കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് റോസക്കുട്ടി. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്.

Story Highlights- LDF moves to bring KC Rosakutty to campaign in pro-Christian areas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top