സൗദിയിൽ ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല; പ്രചരിക്കുന്നത് വ്യാജമെന്ന് മന്ത്രാലയം

കൊവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് സൗദിയിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. സത്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി വ്യാപക പ്രചാരണമാണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ മുഹമ്മദ് അബ്ദുൽ അലി. വിവിധ അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ പഠനങ്ങളിലും പരീക്ഷണങ്ങളിലും ഇതു തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് വാക്‌സിൻ വിതരണം നടത്തുന്നത്. കൊവിഡ് വാക്‌സിൻ സംബന്ധിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഡോ.മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു.
വാക്‌സിൻ സ്വീകരിച്ചവർ ഗർഭധാരണം നീട്ടിവെക്കണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഡോ മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. മുലയൂട്ടുന്നവർ വാക്‌സിൻ സ്വീകരിക്കുന്നത് അമ്മക്കും കുഞ്ഞിനും ദോഷം ചെയ്യില്ല. വാക്‌സിനെടുത്തവർ രക്ത ദാനം നിർവഹിക്കുന്നതിനും തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights- no death reported due to covid vaccine says saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here